Thiruvambady
2021-22 വാർഷിക പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കുള്ള ഗുണഭോക്തൃ ഫോറം വിതരണം ആരംഭിച്ചു. അപേക്ഷാ ഫോറം ബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെ കൈവശം ലഭ്യമാണ്. 2021 ജൂലൈ 15ന് മുമ്പായി ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട മെമ്പർമാരുടെ കൈവശം തിരിച്ചേൽപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.







