Mukkam

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (15.6%) അടിസ്ഥാനത്തിൽ ജൂലൈ 7 മുതൽ കാറ്റഗറി Dയിൽ ഉൾപ്പെടുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കി. താഴെ പറയുന്ന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കോർ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഏർപ്പെടുത്തുന്നത്.

1) അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകീട്ട് 4 മണി വരെ മാത്രം പ്രവര്‍ത്തിക്കും. മറ്റു സ്ഥാപനങ്ങൾ തുടർന്ന് ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കാന്‍ പാടുള്ളതല്ല. സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും അകത്തേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

2) ഒത്തുചേരലുകള്‍, പൊതുപരിപാടികള്‍, ആരാധനാലയങ്ങളിലുള്ള പ്രവേശനം എന്നിവ നിര്‍ത്തിവെക്കേണ്ടതാണ്.

3) ഹോട്ടലുകൾ ഹോം ഡെലിവറി സേവനം വൈകീട്ട് 7 മണി വരെ മാത്രമേ നടത്താൻ പാടുള്ളു.

Related Articles

Leave a Reply

Back to top button