Thiruvambady

തിരുവമ്പാടി തോട്ടത്തില്‍ കടവില്‍ യന്ത്രതകരാറിനെ തുടര്‍ന്ന് ലോറി കുടുങ്ങി

തിരുവമ്പാടി: തോട്ടത്തില്‍ കടവില്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് ലോറി റോഡില്‍ കുടുങ്ങി. മരത്തടി കയറ്റി വരികയായിരുന്ന ലോറിയാണ് തിരുവമ്പാടി ഓമശ്ശേരി റോഡില്‍ കുടങ്ങിയത്. ലോറിയുടെ ടയറുകള്‍ പൊട്ടുകയും ചെയ്തു.

ജെ സി ബി എത്തിച്ച് ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് ലോറി നീക്കം ചെയ്തത്. ഇതിനിടെ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.

Related Articles

Leave a Reply

Back to top button