മലയോര മേഖലയിലെ വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം വേണം: കേരളാ കോൺഗ്രസ്സ് എം

കോടഞ്ചേരി : മലയോര പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ശക്തമായ നടപടികൾ വേണമെന്ന് കേരള കോൺ ഗ്രസ് എം നെല്ലിപ്പോയിൽ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.ആന, പന്നി, കുരങ്ങ് എന്നിവയുടെ ആക്രമണം മൂലം കൃഷി നശിക്കുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപന്നിയെ ക്ഷുദ്ര ജീവി ഗണത്തിൽപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോസഫ് വണ്ടന്മാക്കീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല ജനറൽ സെക്രട്ടറി റോയി മുരിക്കോലിൽ ഉൽഘാടനം ചെയ്തു. മാത്യു ചെമ്പോട്ടിക്കൽ , വിനോദ് കിഴക്കയിൽ, തോമസ് മൂത്തേടത്ത്, മാത്യു കൊരട്ടിക്കര, ജോസ് ഐരാറ്റിൽ, ജോൺസൺ കോഴാ മല , ഫിലിപ്പ് തൊമ്മിക്കാട്ടിൽ, ബേബി ആലവേലിൽ, ജോസഫ് മൂത്തേടത്ത് എന്നിവർ പ്രസംഗിച്ചു. വയനാട് തുരങ്ക പാത യഥാർത്ഥ്യമാക്കുവാൻ വേണ്ടി ഡി.പി.ആർ അംഗീകരിപ്പിച്ച എം.എൽ എ ലിന്റോ ജോസഫിനെ യോഗം അഭിനന്ദിച്ചു.







