Kodanchery

കോടഞ്ചേരി പഞ്ചായത്തിലെ വാക്സിൻ വിതരണത്തിലെ അപാകതക്കെതിരെ ബി ജെ പി ധർണ്ണ നടത്തി.

കോടഞ്ചേരി : കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ അപാകതകൾക്കെതിരെ ബി.ജെ.പി കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻ്റ് ഹോസ്പിറ്റലിന് മുന്നിൽ ധർണ്ണ നടത്തി.വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതവും രാഷ്ട്രീയ ഇടപെടലുകളും അവസാനിപ്പിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യും എന്നുള്ള പ്രഖ്യാപനത്തെ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കപ്പെടുന്നു.വാക്സിൻ ലഭ്യത അറിയിക്കുന്നതിലും വാക്സിൻ നല്കന്ന പ്രവർത്തനത്തിലും രണ്ടാം ഡോസ് ലഭ്യമാക്കുന്നതിലും ചില വേർതിരിവുകളും ഇടപെടലുകളും നടക്കുന്നതായി വിവിധ ഭാഗങ്ങളിൽ നിന്നും ആക്ഷേപമുയരുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ബി.ജെ.പി കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റി ഗവ. ഹോസ്പിറ്റലിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത്. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ.കെ.ഷൈജു അദ്ധ്യക്ഷത വഹിച്ച ധർണ്ണ ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് സജീവ് തിരുവമ്പാടി ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി സതീഷ് മേലേപ്പുറത്ത് സ്വാഗതവും സുബീഷ് നന്ദിയും പറഞ്ഞു.മണ്ഡലം കമ്മറ്റി അംഗം എൻ.ജി.എസ്.മണി ധർണ്ണയിൽ സംസാരിച്ചു. ധർണ്ണയ്ക്കു ശേഷം കോടഞ്ചേരി മെഡിക്കൽ ഓഫീസർക്ക് ബി.ജി.പി പഞ്ചായത്ത് കമ്മറ്റി കോവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയും നല്കി.

Related Articles

Leave a Reply

Back to top button