Kodanchery

ശിശുദിനാഘോഷവും കുട്ടി പ്രതിഭകളെ ആദരിക്കലും നടത്തി

കോടഞ്ചേരി: സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം വർണ്ണാഭമായി നടത്തി. താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിൽ മാറ്റുരച്ച കലാപ്രതിഭകളെയും, പഞ്ചായത്ത് തല കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക താരങ്ങളെയും ശിശുദിനാഘോഷ ചടങ്ങിൽ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

കുട്ടി ചാച്ചാജിമാരും, നിറപ്പകിട്ടാർന്ന വേഷം അണിഞ്ഞ കുരുന്നുകളും ശിശുദിന റാലി ആകർഷകമാക്കി. വർണ്ണശബളമായ ഘോഷയാത്രയ്ക്കുശേഷം കുട്ടികൾക്ക് പായസവും നൽകി.

സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ, ഹെഡ്മിസ്ട്രസ് ജീമോൾ കെ, പി ടി എ പ്രസിഡണ്ട് സിബി തൂങ്കുഴി എന്നിവർ ശിശുദിന സന്ദേശം നൽകുകയും കുട്ടി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർഥി പ്രതിനിധി റിയ മനോജ് ശിശുദിന സന്ദേശം നൽകി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജി പി.വി നന്ദി അറിയിച്ചു.

Related Articles

Leave a Reply

Back to top button