Kodiyathur
പ്രതിഭാ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും നടന്നു. ‘സ്റ്റാർ സൂക്ക്’ എന്ന പേരിൽ നടന്ന പരിപാടിയിൽ കലാ, സാഹിത്യ, ശാസ്ത്ര, പ്രവൃത്തി പരിചയ മേഖലകളിൽ മികച്ച നേട്ടം കൊയ്ത വിദ്യാർഥി പ്രതിഭകളെ ആദരിച്ചു.
പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം വി ഷംലൂലത്ത് അധ്യക്ഷയായിരുന്നു. പി.ടി.എ പ്രസിഡൻ്റ് വി മുഹമ്മദുണ്ണി, മാതൃസമിതി ചെയർപേഴ്സൺ എം ഷാഹിദ, എജ്യുഹബ്ബ് ഡയരക്ടർമാരായ വി.പി ഇഹാബ്, കെ.കെ ഹാഷിർ, ഹെഡ്മാസ്റ്റർ ജി അബ്ദുൽ റഷീദ്, കെ നൗഷാദ്, പി.പി.സി ശിഹാബ്, പി ഷംനാബി പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന ഘോഷ യാത്രയ്ക്ക് കെ നസീമ, സി.കെ ജസീല, സി.വി സഫിയ, കെ.എം അശ്വതി, എസ് അഷിത, ഷക്കീല ടീച്ചർ, സി.ടി അപ്പുണ്ണി, സുബൈദ, സി.എൻ നിഷി, സുചിത്ര നേതൃത്വം നൽകി.