Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡു വിഭജനത്തിൽ അശാസ്ത്രീയത: യുഡിഎഫ് പ്രതിഷേധിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2025 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി നടത്തിയ വാർഡു വിഭജനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് യുഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മിറ്റി പ്രതിഷേധിച്ചു. ചില തൽപ്പരകക്ഷികളുടെ സ്വാധീനത്തിന് വഴങ്ങി ഉദ്യോഗസ്ഥർ നീതിയില്ലാത്ത വിഭജനം നടത്തിയെന്നാണ് ആരോപണം.
വാർഡു വിഭജനവുമായി ബന്ധപ്പെട്ട് 19 വാർഡുകളിൽ നിന്നുള്ള പരാതികൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ ടിജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. റോബർട്ട് നെല്ലിക്കതെരുവിൽ, ടോമി കൊന്നക്കൽ, മോയിൻ കാവുങ്കൽ, ഷിനോയി അടയ്ക്കാപ്പാറ, മില്ലി മോഹൻ, ഹനീഫ ആച്ച പറമ്പിൽ, അഷ്കർ ചെറിയമ്പലത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെച്ചു.