Local
തിരുവമ്പാടിയിൽ ലഹരി മരുന്ന് കേസിൽ മലപ്പുറം സ്വദേശിക്ക് മൂന്ന് വർഷം തടവ്
തിരുവമ്പാടി :തിരുവമ്പാടി ബീവറേജ് കോർപ്പറേഷൻ സമീപത്ത് 2018 ജൂണിൽ മാരക ലഹരി മരുന്ന് വിൽപ്പനക്കായി കൊണ്ടുവന്ന മലപ്പുറം സ്വദേശിയായ ശരീഫിന് വടകര എൻഡിപിഎസ് കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷ വിധിച്ചു.
കേസന്വേഷണ സമയത്ത് ശരീഫിൽ നിന്ന് 3.160 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. തിരുവമ്പാടി സബ് ഇൻസ്പെക്ടർ സനൽരാജ്, എസ്‌ഐ എസ്.ആർ. സൂരജ്, എസ്‌ഐ അഷറഫ് മുച്ചിതോടൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീസ് എന്നിവരാണ് കേസന്വേഷണം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.