Kodanchery

തുഷാരഗിരി പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കോടഞ്ചേരി: തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി, ഇന്ന് രാവിലെ പത്തുമണിയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പിടിയാനയാണ് ചെരിഞ്ഞത് എന്നാണ് ആദ്യറിപ്പോർട്ടുകൾ. കോടഞ്ചേരി പോലീസും, താമരശ്ശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തിയിട്ടുണ്ട്

ഡി.ടി.പി.സി ഓഫീസിനു പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്, ആനയുടെ ജഡം കരയ്ക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

Related Articles

Leave a Reply

Back to top button