TOP NEWS
കോടഞ്ചേരി; കരിമഠത്തിൽ റോസമ്മ നിര്യാതയായികോടഞ്ചേരിയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിതിരുവമ്പാടിയിൽ ഇന്ന് 24 കോവിഡ് പോസിറ്റീവ് കേസുകൾമത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഗോവർദ്ധിനി പദ്ധതി,കാലിത്തീറ്റ വിതരണം ചെയ്തുവാട്ടർ അതോറിറ്റിയുടെ പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തത് റോഡുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുമുക്കത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുമായി നഗരസഭ:പാർക്കിങ് റോഡിന്റെ ഒരുവശത്ത് മാത്രമാക്കിതിരുവമ്പാടി നിയോജക മണ്ഡലത്തിൽ 3 പുതിയ എസ് പി സി യൂണിറ്റുകൾതിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ്കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
Puthuppady

മുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ ഗിരീഷ് ജോണിനെതിരെ സിപിഐഎം നടപടി

പുതുപ്പാടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടിയുമായി അണിയറയില്‍ ചര്‍ച്ച നടത്തിയെന്നാരോപിച്ച് താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സിപിഐഎം നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും നീക്കി കൊണ്ടാണ് ഗിരീഷ് ജോണിനെതിരായ പാര്‍ട്ടി നടപടി.

തിരുവമ്പാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആരോപണത്തിനടിസ്ഥാനമായ സംഭവം നടന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കൂടിയായ ഗിരീഷ് ജോണിന്റേയും പഞ്ചായത്ത് പ്രസിഡണ്ടും ലോക്കല്‍ സെക്രട്ടറിയുമായ ലിന്റോ ജോസഫിന്റേയും പേരുകളാണ് പരിഗണിക്കപ്പെട്ടത്. ഒടുവില്‍ ലിന്റോ ജോസഫിന് നറുക്ക് വീണു. ഇതോടെ ഗിരീഷ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പിന്നാലെ ഗിരീഷ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടിയുമായി കൂടികാഴ്ച്ച നടത്തിയെന്നാണ് ആരോപണം.

ഇത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്ന് സിപിഐഎം ജില്ലാ നേതൃത്വം വിലയിരുത്തി. ഒപ്പം തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനായി ഗിരീഷിന് കുഞ്ഞാലികുട്ടിയില്‍ നിന്നും ലഭിച്ച ഓഫറിനെ കുറിച്ച് യഥാസമയത്ത് അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു. വിഷയത്തില്‍ പാര്‍ട്ടിക്ക് ഗിരീഷ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

1 + five =

Back to top button