Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 36 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: ഇന്ന് തിരുവമ്പാടി യു പി സ്കൂളിൽ വച്ച് 44 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 89 പേരുടെ ആന്റിജൻ ടെസ്റ്റും നടത്തി. ആന്റിജൻ ടെസ്റ്റിൽ 17 പോസിറ്റീവ് സ്ഥിരീകരിച്ചു.

മറ്റു പരിശോധനാഫലം അടക്കം ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ 36 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ പഞ്ചായത്ത് പ്രദേശത്ത് 341 പേർ ചികിത്സയിലുണ്ട്, ഇതിൽ 289 പേർ വീടുകളിൽ കഴിയുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഇന്നത്തെ പോസിറ്റീവ് കണക്ക് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 1-7 പേർ
വാർഡ് 6,7,9,17 -2 പേർ വീതം
വാർഡ് 8,11-3 പേർ വീതം
വാർഡ് 10,12,13 -5 പേർ വീതം

Related Articles

Leave a Reply

Back to top button