Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 48 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി : ജൂലൈ 31 ന് കാളിയാമ്പുഴ സാംസ്ക്കാരിക നിലയത്തിൽ വെച്ച് 125 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 15 പോസിറ്റീവും ഇന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് 71 ആർ.ടി.പി.സി.ആർ ടെസ്റ്റും 126 ആന്റിജൻ ടെസ്റ്റും നടത്തിയതിൽ 25 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 48 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

വാർഡ് 1,8 ൽ 8 പേർക്കും വാർഡ് 2, 5, 15 ൽ 4 പേർക്ക് വീതവും വാർഡ് 3 ൽ 6 പേർക്കും വാർഡ് 4 ൽ 3 പേർക്കും വാർഡ് 7 ൽ 5 പേർക്കും വാർഡ് 13 ൽ 2 പേർക്കും വാർഡ് 9,10,12,17 ൽ ഒരാൾക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

നിലവിൽ ആകെ 358 പേർ ചികിത്സയിലുണ്ട്, ഇതിൽ 305 പേർ വീടുകളിൽ കഴിയുന്നു.
ഇന്ന് 26 പേർക്ക് വാക്സിനേഷൻ നല്കി. നാളെ പുല്ലൂരാംപാറ വ്യാപാര ഭവനിൽ വെച്ച് ആന്റിജൻ / ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ് എന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button