Mukkam

ആര്‍ എസ് എസ് നേതാവിനെ ശാഖാ വേഷത്തില്‍ മുത്താലത്തെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മണാശ്ശേരി: ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ആര്‍എസ്എസ് നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയമ്മ പൂക്കോട്ട് ശങ്കരനുണ്ണി(65)യെയാണ് ആര്‍ എസ് എസ് വേഷത്തില്‍ മുത്താലം വിവേകാനന്ദ വിദ്യാനികേതന്‍ എല്‍ പി സ്‌കൂളിന്റെ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് മുക്കം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുക്കം ഇന്‍സ്പെക്ടര്‍ കെ പി അഭിലാഷ്, എസ് ഐ. പി അസ്സൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആര്‍ എസ് എസ് വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാല് നിലത്ത് തട്ടിയ നിലയിലാണ്.

വര്‍ഷങ്ങളായി മുത്താലത്തെ ആര്‍ എസ് എസ് ശാഖയില്‍ പരിശീലനത്തിന് എത്താറുണ്ടായിരുന്ന ഇയാള്‍ ദീര്‍ഘ കാലം ആര്‍ എസ് എസ് നേതാവായിരുന്നു. രാവിലെ ആറരയോടെയാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇരങ്ങിയതെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. ആത്മഹത്യയില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Back to top button