Kodanchery

കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് മഴക്കോട്ട് വിതരണോത്ഘാടനം നടത്തി

കോടഞ്ചേരി: വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിലെ കോവിഡ് പോരാളികളായ പോലീസുകാർക്ക് നൽകുന്ന മഴകോട്ടുകളുടെ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ വിതരണ ഉദ്ഘാടനം കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ വച്ച് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം ചെയർമാൻ കെ ടി മൻസൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് കെ സി, ഷാജി വിഎസ് എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് കൺവീനർ ജോർജ് എം തോമസ് മച്ചു കുഴി, യുഡിഎഫ് ട്രഷറർ അബൂബക്കർ മൗലവി, വിൻസെന്റ് വടക്കേ മുറിയിൽ, ലിസ്സി ചാക്കോ, ജോസ് പെരുമ്പള്ളി, കെഎം ബഷീർ, സിബി ചീരണ്ടായത്ത്, വിൽസൺ തറപ്പിൽ, ലൈജു അരീപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button