Thiruvambady
ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിനായി മുടി മുറിച്ചു നൽകി

പുല്ലൂരാംപാറ: ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിനായി മുടി മുറിച്ചു നൽകി ജനശ്രദ്ധ നേടിയ പുല്ലൂരാംപാറ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ആദരിച്ചു.
സമാമ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് വേണ്ടി ഷാജിമോൻ മെമെന്റോ നൽകി. ചടങ്ങിൽ ഐവർ നിധി ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ വിൻസെന്റ് ജോസഫ്, റിയാസ് അരിമ്പ്ര, ഉനൈസ് സി.യു എന്നിവർ പങ്കെടുത്തു.







