Kodanchery
ഡിവൈഎഫ്ഐ കണ്ണോത്ത് ടൗണിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

കണ്ണോത്ത്: ‘ഭരണഘടനയെ സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ കണ്ണോത്ത് മേഖല സെക്രട്ടറി ഷെജിന്‍.എം.എസ്, പ്രസിഡന്റ് പ്രവീണ്‍ സ്കറിയ, ട്രഷറര്‍ റാഷിദ് ഗസ്സാലി, സുധീഷ് തെയ്യപ്പാറ, സാജിദ് വയലിലകത്ത് , റാഷിദ് വേഞ്ചേരി , നിര്‍മ്മല്‍ കളപ്പുറം എന്നിവർ സംസാരിച്ചു.







