തിരുവമ്പാടി എസ്റ്റേറ്റ് സമരം; സഹായ കമ്മറ്റി രൂപീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരത്തിന്റെ വിജയത്തിനായി സഹായ കമ്മറ്റി രൂപീകരിച്ചു. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., ഐ.എൻ.എൽ.സി. യൂണിയനുകളാണ് സമരരംഗത്തുള്ളത്.
സഹായ കമ്മറ്റി ചെയമാനായി ബോസ് ജേക്കബിനേയും, കൺവീനറായി വി.കെ വിനോദിനെയും ട്രഷററായി യൂനുസ് പുത്തലത്തിനെയും തിരഞ്ഞെടുത്തു. സഹ ഭാരവാഹികളെയും തിഞ്ഞെടുത്തു. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായ് തൊഴിലാളി പണിമുടക്ക് സമരത്തിന് എല്ലാവിധ സഹായവും അറിയിച്ചു. തിങ്കളാഴ്ച്ച മുതൽ സത്യാഗ്രഹം തുടങ്ങുവാനും തീരുമാനിച്ചു.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.എൻ ജംനാസ്, ജോണി ഇടശ്ശേരി, ശിവദാസൻ കെ, ഗണേഷ് ബാബു, അബ്ദുൾബറ്, അജിത്ത് ഇ.പി, മുക്കം മുഹമ്മദ്, ജംഷിദ് ഒ, സി.എ പ്രദീപ് കുമാർ, നൗഫൽ മല്ലശ്ശേരി, രാജിത മൂത്തേടത്ത്, ശ്രുതി കമ്പളത്ത് തുടങ്ങിയവരും യൂണിയൻ്റെ ഡിവിഷൻ ഭാരവാഹികളും പങ്കെടുത്തു. യോഗത്തിൽ ടി.പി ജബ്ബാർ സ്വാഗതവും ഇ.പി അജിത്ത് അദ്ധ്യക്ഷതയും കെ റഫീക്ക് റിപ്പോർട്ടും വിനോദ് നന്ദിയും പറഞ്ഞു.







