Thamarassery
വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു

അടിവാരം-എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി ഫസൽ(23) ആണ് മരിച്ചത്.ബാലുശ്ശേരി കിനാലൂരിൽ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവ്:അഹമ്മദ്കുട്ടി, മാതാവ്, ലൈല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടപടി പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടു നല്‍കും.






