Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്നലെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് നടത്തിയ 49 ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 9 പോസിറ്റീവ് കേസും ഇന്ന് തമ്പലമണ്ണ അംഗൻവാടിയിൽ വച്ചു നടത്തിയ 43 ആന്റിജൻ ടെസ്റ്റിൽ 12 പോസിറ്റീവ് ഉൾപ്പെടെ തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 31കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 373 പേർ ചികിത്സയിലാണ്. ഇതിൽ 338 എണ്ണം വീടുകളിൽ കഴിയുന്നു.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 4,7,10 ൽ 1 ആൾ വീതംവാർഡ് 1,2,3,15 ൽ 2 പേർ വീതംവാർഡ് 5 ൽ 3 പേർവാർഡ് 13,16 ൽ 4 പേർ വീതംവാർഡ് 8 ൽ 9 പേർ ഇന്ന് 290 പേർക്ക് വാക്സിനേഷൻ നല്കി. ആകെ വാക്‌സിനേഷൻ =17581






