Thiruvambady

കർഷക സമരത്തിന് ഐക്യദാർഢ്യം

തിരുവമ്പാടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ, കേരള കർഷക യൂണിയൻ (എം)ന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് ജോസ് പൈമ്പിള്ളിയുടെ നേതൃത്വത്തിൽ ഡൽഹി-ഹരിയാന അതിർത്തിയായ സിങ്കുവിലേക്ക് യാത്ര പുറപ്പെട്ടു. 

ജോസ് പൈമ്പിള്ളിക്ക് പതാക കൈമാറിക്കൊണ്ട് ജില്ലാ പ്രസിഡണ്ട്  ടി എം ജോസഫ് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്ര സർക്കാർ പാർലമെന്റിൽ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ധൃതിപിടിച്ച് പാസ്സാക്കിയ, കർഷകരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന മൂന്ന് കരി നിയമങ്ങളും പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.     

മണ്ഡലം പ്രസിഡണ്ട്  ജോയ് മ്ലാങ്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബെന്നി തറപ്പേൽ, സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്തുപറമ്പിൽ യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് റോബിൻസ് തടത്തിൽ, കെ ടി യു സി മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറിമാരായ സണ്ണി പുതുപ്പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ, ജയ്സൺ കൊന്നേക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button