Thiruvambady
മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം സംഘടിപ്പിച്ചു

തിരുവമ്പാടി: എസ് എൻ ഡി പി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ ശ്രീ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ശ്രീ ഗിരി പാമ്പനാൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി എ ശ്രീധരൻ സ്വാഗതം പറഞ്ഞു. ശ്രീ എം കെ അപ്പുക്കുട്ടൻ ശ്രീമതി സലില ഗോപിനാഥ് ,ശ്രീമതി ലീല വിജയൻ , ശ്രീ മേവിൻ പി സി ,ശ്രീ രവി , സുരേഷ് എന്നിവർ സംബന്ധിച്ചു .ശ്രീ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.







