ഐ എൻ എൽ പുതുപ്പാടി മേഖലാ കുടുംബ സംഗമം നടത്തി

പുതുപ്പാടി: ഐ എൻ എൽ പുതുപ്പാടി മേഖലാ കുടുംബ സംഗമം നടത്തി. വെസ്റ്റ് കൈതപോയിലിൽ വെച്ച് നടത്തിയ പരിപാടി സംസ്ഥാന മ്യൂസിയം തുറമുഖവകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
മതേതര ഇന്ത്യ വർത്തമാനകാലത്ത് പുതിയ വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നും, 27 വർഷം മുൻപ് സേട്ടു സാഹിബ് രാജ്യത്തോട് വിളിച്ചു പറഞ്ഞ കാര്യങ്ങൾ ഓരോന്നും ഇപ്പോൾ പുലർന്നു വന്നുകൊണ്ടിരിക്കുകയാണെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പുതുപ്പാടി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എൻ എൽ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ മണൽ വയൽ ആദ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കളായ എ പി മുസ്തഫ, ഹമീദ് മാസ്റ്റർ, ഒ പി അബ്ദുറഹ്മാൻ, സലാം ബൈത്തൂളി, ഖദീജ ടീച്ചർ, ഫൈസൽ തിരുവമ്പാടി, ടി കെ നാസർ, എൻ വൈ എൽ നേതാക്കളായ മുഹമ്മദ് മാവുള്ള കണ്ടി, ഒ കെ ലത്തീഫ് എന്നിവർ സംസാരിച്ചു.
എൽ ഡി എഫ് നേതാക്കളായ കെ സി വേലായുധൻ, ടി എം പൗലോസ്, ടി കെ സുഹൈൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പി വി സലാം സ്വാഗതവും, ശിഹാബ് മണൽ വയൽ നന്ദിയും രേഖപ്പെടുത്തി.







