Mukkam

പെൻ സ്‌ട്രൈക്കിന് പിന്തുണയുമായി മുക്കത്ത് ഐക്യദാർഢ്യസമരം സംഘടിപ്പിച്ചു.

മുക്കം : പരീക്ഷകൾ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും കാലിക്കറ്റ് സർവകലാശാല വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് എസ്.എസ്.എഫ്. സംസ്ഥാനകമ്മിറ്റി നടത്തുന്ന പെൻ സ്‌ട്രൈക്കിന് പിന്തുണയുമായി മുക്കത്ത് ഐക്യദാർഢ്യസമരം സംഘടിപ്പിച്ചു.

ഐ.എച്ച്.ആർ.ഡി., എം.എ.എം.ഒ. കോളേജുകളിലെ വിദ്യാർഥികൾ നടത്തിയ ഐക്യദാർഢ്യസംഗമത്തിന് മുക്കം ഡിവിഷൻ കാമ്പസ് സെക്രട്ടറി ഹാഫിസ് അസ്ഹറുദ്ധീൻ, ടി.പി. ജിംഷാദ്, സഹൽ ചെറുവാടി എന്നിവർ നേതൃത്വം നൽകി.

നരിക്കുനി : എസ്.എസ്.എഫ്. ഡിവിഷൻ കമ്മിറ്റി നരിക്കുനി ബസ്‌സ്റ്റാൻഡിൽ നടത്തിയ ഐക്യദാർഢ്യത്തിന് ഡിവിഷൻ പ്രസിഡന്റ് നജീബ് സഖാഫി, സെക്രട്ടറിമാരായ റാഷിദ് പുല്ലാളൂർ, ഷബീറലി കുതുബി, അനീസ് പാലോളിത്താഴം എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button