Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 33 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് 33 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു, ഇതിൽ ഒരു പോസിറ്റീവ് കേസ് മുക്കം മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. ഇന്ന് നടത്തിയ ആൻറിജൻ പരിശോധനയിൽ 12 കേസുകളും, ഇന്നലെ നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ 21 കോവിഡ് പോസിറ്റീവ് കേസുകളുമാണ് സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രദേശത്ത് നിലവിൽ 154 പേർ ചികിത്സയിലുണ്ട്. ഇതിൽ 144 പേർ വീടുകളിൽ കഴിയുന്നു.
ഇന്ന് 390 പേർക്ക് വാക്‌സിനേഷൻ നൽകിയെന്നും അധികൃതർ അറിയിച്ചു.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 1 ൽ 4
വാർഡ് 3 ൽ 4
വാർഡ് 4 ൽ 2
വാർഡ് 8 ൽ 1
വാർഡ് 9 ൽ 3
വാർഡ് 10 ൽ 4
വാർഡ് 13 ൽ 3
വാർഡ് 14 ൽ 5
വാർഡ് 15 ൽ 2
വാർഡ് 17 ൽ 4






