Puthuppady
പുതുപ്പാടി വില്ലേജ് ഓഫീസില്‍ റവന്യു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

പുതുപ്പാടി : പുതുപ്പാടി വില്ലേജ് ഓഫിസില്‍ റവന്യു വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന നടത്തി. നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥനാത്തിലാണ് പരിശോധന നടത്തിയത്.
സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അപേക്ഷകളില്‍ കാലതാമസം വരുത്തുക, ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസില്‍ എത്താതിരിക്കുക തുടങ്ങിയ പരാതികളാണ് ഓഫീസിനെതിരെ ഉയര്‍ന്നത്.
വിജിലന്‍സ് പരിശോധനക്കെത്തിയപ്പോഴും ഓഫീസ് സമയമായിട്ടും ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലായിരുന്നു. പിന്നീടാണ് ആളുകളെത്തിയത്. ഇതുസംന്ധിച്ചു അവിടെയെത്തിയവര്‍ പരാതി പറഞ്ഞു.







