Kodanchery

കാണാതായ വയോധികയെ ഏഴാം ദിവസം അവശ നിലയില്‍ കണ്ടെത്തി

കോടഞ്ചേരി: കാണാതായ വയോധികയെ ഏഴാം ദിവസം അവശ നിലയില്‍ കണ്ടെത്തി. തേവര്‍മല വേങ്ങത്താനത്ത് ഏലിയാമ്മ(78)യെയാണ് പോലീസും നാട്ടുകാരും സന്നദ്ധ സേനാംഗങ്ങളും സംയുക്മതായി നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 25 നാണ് ഏലിയാമ്മയെ വീട്ടില്‍ നിന്ന് കാണാതായത്. നാട്ടുകാരും പോലീസും പരിസരപ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പോലീസ് നായ്്കളുടെ ഉപയോഗിച്ചും രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു.

ഇന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് അവശ നിലയില്‍ കണ്ടെത്തിത്. ഇവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Related Articles

Leave a Reply

Back to top button