Kodanchery

ശുചിത്വ ഗ്രാമ പദ്ധതിയുടെ ഭാഗമായി ശ്രേയസ് ശുചീകരണം നടത്തി

കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചിത്വ ഗ്രാമ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും പരിസരവും വൃത്തിയാക്കി.വാർഡ് മെമ്പർ റോസിലി മാത്യു ഉദ്ഘാടനം ചെയ്തു.

വട്ടച്ചിറ കോളനിക്കാരുടെ ആശ്രയമായ ഹോമിയോ ആശുപത്രി ശുചീകരിക്കാൻ കോളനി നിവാസികളും ശ്രേയസ് പ്രവർത്തകരോടൊപ്പം ചേർന്നു.

മേഖലാ കോഡിനേറ്റർ ലിസി റെജി, സി ഓ മേരി ജോർജ്, യൂണിറ്റ് പ്രസിഡണ്ട് ജോയി പൂവൻ പറമ്പിൽ അംഗനവാടി ടീച്ചർ ലീലാമ്മ പി ജെ, ആശാവർക്കർ സരോജ ചന്ദ്രൻ, അഞ്ജലി ബാബു, ലാലി ജോസഫ്, സുമ മോഹൻദാസ് ജോസ് കരോട്ടമല എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button