കൊടിയത്തൂരിൽ വനിതാ ശിശു വികസന പദ്ധതിയുടെ ഭാഗമായി; ഭക്ഷ്യ മേളയും, വിപണന മേളയും നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട് കാരക്കുറ്റി ജി എൽ പി സ്കൂളിലും, സുകതകുമാരി ടീച്ചർ സ്മൃതി അംഗൻവാടിയിലുമായി നടത്തിയ വിപണ ഭക്ഷ്യ മേളകൾ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ ആദ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ നദീറ മുഖ്യപ്രഭാഷണം നടത്തി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, ബാബു പൊലുക്കുന്നത്ത്, ഫസൽ കൊടിയത്തൂർ, കാരക്കുറ്റി ജി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ രാജു എന്നിവർ ആശംസകൾ നേർന്നു. ഐ സി ഡി എസ് സൂപ്പർവൈസർ ലിസ സ്വാഗതവും അംഗൻവാടി വർക്കർ നന്ദിയും പറഞ്ഞു







