Mukkam
കരിയാകുളങ്ങരയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

മണാശ്ശേരി: കരിയാകുളങ്ങരയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.







