Thiruvambady

അഗസ്ത്യന്മുഴി – കൈതപ്പൊയിൽ റോഡ്; തകർന്ന അപ്രോച്ച് റോഡിന്റെ ഭിത്തി എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു

തിരുവമ്പാടി: നിർമ്മാണം നടക്കുന്ന അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ ചെറുപ്ര ഭാഗത്ത് കരിങ്കൽ കെട്ട് തകർന്ന സ്ഥലം എൽ.ഡി.എഫ് നേതാക്കളായ ജോളി ജോസഫ് , ഗണേശ് ബാബു, സുനിൽ ജോർജ് എന്നിവർ സന്ദർശിച്ചു. പ്രസ്തുത റോഡിന്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് നാട്ടുകാരിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. അതിനിടയ്ക്കാണ് വലിയ ഉയരത്തിലുള്ള കരിങ്കൽ കെട്ടിന്റെ താഴ്ഭാഗം തകർന്ന് വീണത്. ഇതറിഞ്ഞയുടനെ തന്നെ എൽ.ഡി.എഫ് നേതാക്കൾ ബന്ധപ്പെട്ട ഉന്നതോദ്യാഗസ്ഥരെ വിവരമറിയിച്ചിരുന്നു എന്നും. അതിന്റെയടിസ്ഥാനത്തിൽ ഉദ്യാഗസ്ഥർ പ്രസ്തുത സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ കരാറുകാരന് നൽകിയതായും നേതാക്കൾ പറഞ്ഞു.

കരിങ്കൽ കെട്ട് കൂടുതൽ വീതിയിൽ പുറത്തേക്ക് കെട്ടുന്നതിനു് പുറമെ, വെള്ളമൊഴുകുന്ന തോട്ടിൽ കരിങ്കല്ലുകൾ പതിച്ച് അതിൽ കോൺക്രീറ്റ് പേസ്റ്റു കൊണ്ട് അടയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. റോഡിന്റെ പ്രവൃത്തിയിൽ ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്ന് നിരീക്ഷണമോ, പരിശോധനയോ ഉണ്ടായിട്ടില്ല എന്ന് സമീപ വാസികൾ ആരോപിച്ചു. ഇക്കാര്യത്തിലും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് നേതാക്കൾ നാട്ടുകാർക്ക് ഉറപ്പുനൽകി.

Related Articles

Leave a Reply

Back to top button