Kodiyathur

ലോക കാഴ്ച ദിനത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം

കൊടിയത്തൂർ: ഒക്ടോബർ 14 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ കേന്ദ്രത്തിലെ നേത്രപരിശോധനാ വിഭാഗത്തിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോക്ടർ പ്രജീഷ് കാഴ്ച ദിന സന്ദേശം നൽകി. എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ആയിഷ ചേലപ്പുറം വാർഡ് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ മാസ്റ്റർ ആരോഗ്യപ്രവർത്തകരായ ഡോ:സുഗതകുമാരി, അനിൽ കുമാർ, വാഫിർ, സഫീറ,ഷംന, ജില്ലാ ഒപ്ടോമെട്രിക് കോർഡിനേറ്റർ ഇ പി സുലു എന്നിവർ സംബന്ധിച്ചു. ഒപ്ടോമെട്രിക് നജ്ത കാസിം സ്വാഗതവും, ജെ.പി.എച്ച്.എൻ സിജി മോൾ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button