Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കുളമ്പുരോഗ കുത്തിവെപ്പിന് തുടക്കമായി

കൊടിയത്തൂർ: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ദേശീയ ജന്തുരോഗ നിർമാർജന പദ്ധതി പ്രകാരം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന സൗജന്യ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 850 ൽ പരം കന്നുകാലികൾക്ക് തീർത്തും സൗജന്യ മായി നൽകുന്ന കുത്തിവെപ്പ് നാലു മാസത്തിനു മുകളിൽ പ്രായമായ ഉരുക്കൾ ഉള്ള എല്ലാ ഉടമകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം പ്രതിരോധ കുത്തിവെപ്പിൽ കൂടി മാത്രമേ നിയന്ത്രിക്കാൻ ആവുകയുള്ളൂ എന്നും അധികൃതർ നിർദ്ദേശിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് അംഗം ബാബു പൊലുകുന്നത് വെറ്റിനറി ഡോക്ടർ രവി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീജ പി എസ്, അറ്റന്റർ ജോൺ തുടങ്ങിയവർ പങ്കെടുത്തു.







