PuthuppadyThiruvambady

സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തെരുഞ്ഞടുക്കപ്പെട്ട തിരുവമ്പാടിയുടെ ഫുട്ബോൾ താരങ്ങൾക്ക്; കോസ് മോസ് സ്വീകരണം നൽകി

തിരുവമ്പാടി: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലക്ക് വിജയം സമ്മാനിച്ചതിൽ പങ്കാളികളും സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തെരെഞ്ഞടുക്കുകയും ചെയ്തകോസ് മോസ് തിരുവമ്പാടിയുടെ താരങ്ങളായ നൗഫൽ, മുഹമ്മദ് ഫായിസ്, കോഴിക്കോട് ജില്ല സീനിയർ കോച്ച് വാഹിദ് സാലി, സക്കീർ ഹുസൈൽ, ജില്ലാ മാനേജർ ഹൈദ്രോസ്, കോസ് മോസ് കോച്ച് കെ എഫ് ഫ്രാസിസ് എന്നിവർക്ക് സ്വീകരണം നൽകി. തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് കളിക്കാർക്കും കോച്ചുമാർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിൽ, വൈ പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ, പഞ്ചായത്ത് മെമ്പർ മാരായ മുഹമ്മദലി, രാമചന്ദ്രൻ കരിബിൽ, നെഹ്റു യുവകേന്ദ്ര കോഡിനേറ്റർ സോന, ക്ലബ് അംഗങ്ങളായ നിയാസ്, അബ്ദുറഹിമാൻ, ബഷീർ, സാനു എന്നിവർ പങ്കടുത്തു.

Related Articles

Leave a Reply

Back to top button