Kodanchery

ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ചിപ്പിലിത്തോട് അങ്ങാടിയും പരിസരവും ശുചീകരിച്ചു.

കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചിത്വ ഗ്രാമം ആരോഗ്യ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ചിപ്പിലിത്തോട് അങ്ങാടിയും പരിസരവും ബസ് സ്റ്റോപ്പും റോഡിന്റെ ഇരുവശങ്ങളും കാട് വെട്ടി വൃത്തിയാക്കി.ശുചീകരണ പ്രവർത്തനം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ മെമ്പർ ശുചിത്വഗ്രാമം പദ്ധതിയെക്കുറിച്ച് സന്ദേശം നൽകി. ഡിസ്ട്രിക്ട് വികാരി ഫാദർ ജോൺ പനച്ചിപ്പറമ്പിൽ മുഖ്യസന്ദേശം നൽകി, കനലാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നിന്നും ഫോറസ്റ്റ് ഓഫീസർമാർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ലിസി റെജി യൂണിറ്റ് പ്രസിഡണ്ട് തമ്പി തേരോട്ടിൽ സി ഒ ജെസ്സി രാജു, സെക്രട്ടറി ഷൈനി തോമസ് എൽ സി ബേബി രാജു അമ്പാട്ട്, ആശാവർക്കർ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു.

Related Articles

Leave a Reply

Back to top button