Puthuppady
ഈങ്ങാപ്പുഴ എലോക്കരയില്‍ കാറ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്

പുതുപ്പാടി: ഈങ്ങാപ്പുഴ എലോക്കരയില്‍ കാറ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്. തൊടുപുഴ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ആറരയോടെ എലോക്കര അങ്ങാടിയിലായിരുന്നു അപകടം. തൊടുപുഴയില്‍ നിന്ന് വയനാട്ടിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ ഓടിയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.







