Mukkam

അയമു മാസ്റ്റർ സ്മാരക; ഒലിവ് റസിഡൻസ് അവാർഡുകൾ നൽകി

മുക്കം: അന്തരിച്ച മുൻ പ്രധാനാധ്യാപകൻ എൻ കെ അയമു മാസ്റ്ററുടെ നാമധേയത്തിൽ കാരക്കുറ്റി ഒലിവ് റസിഡൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡും കേഷ് പ്രൈസും വിതരണം ചെയ്തു. ചാത്തപ്പറമ്പിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വി. ഷംലൂലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഒലിവ് പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.എൻ.കെ ഷമീർ പദ്ധതി വിശദീകരണം നടത്തി.

കഴിഞ്ഞ രണ്ടുവർഷങ്ങളിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ റസിഡൻസ് പരിധിയിലെ 26 പേർക്കാണ് മെമൻ്റോയും ക്യാഷ് പ്രൈസും നല്കിയത്.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, എ. കെ. ഗംഗാധരൻ ,
കെ. സി. സി മുഹമ്മദ് അൻസാരി, റമീസ് എള്ളങ്ങൽ എന്നിവർ പ്രസംഗിച്ചു
ജന.സെക്രട്ടരി എം.അബ്ദുള്ള കോയ സ്വാഗതവും സെക്രട്ടരി സി. പി. എ അസീസ് നന്ദിയും പറഞ്ഞു.

എൻ. കെ സുഹൈർ, സി. കെ ബീരാൻ കുട്ടി,സി. പി സൈഫുദ്ദീൻ, എം. എ അഷ്റഫ്, കെ. ടി നാസർ മാസ്റ്റർ, കെ സുധീർ, കെ. സൈനുദ്ദീൻ, സി. പി മുഹമ്മദ്‌,വി. കെ മുഹമ്മദ് ബഷീർ, നൂർജഹാൻ, കെ ഹാറൂൺ, സജിൽ എന്നിവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button