Kodanchery

കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ 2021- 2022 അധ്യാന വർഷത്തിലെ പ്രവേശനോത്സവം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ജിമോൾ. കെ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി പ്രവേശനോത്സവ സന്ദേശം നൽകി. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനായി പതിനാറാം വാർഡിലെ ആർ ആർ ടി മാർ ,പിടിഎ അംഗങ്ങൾ, എന്നിവരുടെ സേവനം ഉണ്ടായിരുന്നു. കുട്ടികൾക്ക് പായസ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button