Kodanchery

മലയോര ഹൈവേ;തെയ്യപ്പാറയിൽ സർവ്വകക്ഷിയോഗം നടത്തി.

കോടഞ്ചേരി: കാസർകോട് – തിരുവനന്തപുരം മലയോര ഹൈവേയുടെ മലപുറം – കൊട്ടാരക്കോത്ത് – തെയ്യപ്പാറ – കോടഞ്ചേരി- റീച്ച് ഉടൻ ടെൻ്റർ നൽകി പണി ആരംഭിക്കണമെന്ന് തെയ്യപ്പാറയിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് പങ്കെടുത്തു.

മലയോര ഹൈവേ തെയ്യപ്പാറയിലൂടെ കടന്നു പോകുന്നതിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മുഴുവൻ രാഷ്ട്രീയ കക്ഷികളും വാഗ്ദാനം ചെയ്തു. വീടുകളും കെട്ടിടങ്ങളും,കുടിവെള്ള സ്രോതസ്സുകളും നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് എം എൽ എ യോഗത്തിൽ ഉറപ്പ് നൽകി.

വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കാമലയിൽ, മലയോര ഹൈവേ സമിതി കൺവീനർ സാബു തേന്മല, മുൻ മെമ്പർ സജിനി രാമൻകുട്ടി, ലിൻസ് കൊല്ലംകുടിയിൽ, പോൾട്ടി ഐസക്, മരക്കാർ ഹാജി തട്ടൂർ , റാഷിദ് പുത്തൻപുരയിൽ, പൗലോസ് കരിപ്പാകുടിയിൽ ,ഗോപാലൻ കൊല്ലിയിൽ തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥലം നഷ്ടപ്പെടുന്ന ആളുകളും പ്രദേശവാസികളും യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button