Thiruvambady
വിജിലൻസ് വാരത്തോടനുബന്ധിച്ച് ആവാസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തു

തിരുവമ്പാടി: സാംസ്കാരിക സംഘടനയായ തിരുവമ്പാടി ആവാസിന്റെ നേതൃത്വത്തിൽ കേന്ദ്ര വിജിലൻസ് വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിൽ സത്യസന്ധത വളർത്തുന്നതിനും, അഴിമതിക്കെതിരെയും, നിയമ വിരുദ്ധതകൾക്കെതിരെയും പ്രവർത്തകർ പ്രതിജ്ഞയെടുത്തു. പ്രവർത്തക സമിതിയംഗം സുന്ദരൻ.എ. പ്രണവം പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ആവാസ് വൈസ് ചെയർമാൻ സതീഷ്കുമാർ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ. കെ.വി. ബൈജു , പി.എൻ. ഗണേശൻ , എ.എൻ. ദേവദാസൻ,പി.ബി. ഷാഗിൻ, പ്രവർത്തകരായ എം.ടി. ഗോപാലൻ കുട്ടി, പി.വി. അനിരുദ്ധ് , എ.അശ്വിൻ ദേവ് , അരുൺ.എസ് നമ്പൂതിരി, സതീഷ് മറിയപ്പുറം, എം.ടി.സാജിദ്, അബിൻ അമ്പലപ്പാറ, സുന്ദരൻ എ പ്രണവം, നന്ദു നാരായണൻ, ഇ.ആർ.രാജു തുടങ്ങിയവർ സംസാരിച്ചു.







