40 ടണ്ണോളം പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സംസ്കരിച്ച് മാതൃകയായി കോടഞ്ചേരി എം സി എഫ്

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച കുപ്പിച്ചില്ലുകൾ ആദ്യ ലോഡ് എം.സി.എഫ്ൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്ത് ക്ലീൻ കേരള കമ്പനിയിലേക്ക് കയറ്റി അയച്ചു.
കഴിഞ്ഞ മാസം 40 ടണ്ണോളം പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ നിന്നും കയറ്റി അയച്ചിരുന്നു. “ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരി ,”എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും പരിസ്ഥിതി സൗഹൃദം ആക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനം എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, മെമ്പർമാർ മാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ നിറവ് ടെക്നിക്കൽ എക്സ്പേർട്ട് റിനിൽ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.







