Kodiyathur

ജാഗ്രത സമിതി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനൊരുങ്ങി കൊടിയത്തൂർ പഞ്ചായത്ത്

കൊടിയത്തൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്ത്തല ജാഗ്രത സമിതി കൂടുതൽ പ്രാവർത്തികമാക്കാൻ തീരുമാനിച്ചു.

പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെമ്പർ ചെയർമാനും, അങ്കണവാടി ടീച്ചർ കൺവീനറും, വാർഡിലെ സാമൂഹിക പ്രവർത്തകർ അംഗങ്ങളുമായ സമിതി രൂപീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരിട്ട് സമിതിയിൽ പരാതി അറിയിക്കുകയോ, അങ്കണവാടിയിൽ സ്ഥാപിച്ച പരാതിപെട്ടിയിൽ പരാതി നിക്ഷേപിക്കുകയോ ചെയ്യാം.

വാർഡ് തല സമിതിക്ക് പരിഹാരം കാണാൻ സാധിക്കുന്ന പരാതി അവിടെ വെച്ചും അല്ലാത്തതു പഞ്ചായത്ത് പ്രസിഡന്റ്‌, പോലീസും, വക്കീലും, മെഡിക്കൽ ഓഫീസറും, സൂപ്പർ വൈസറും മറ്റും ഉൾപ്പെട്ട പഞ്ചായത്ത് തല സമിതിയും പരിഹാരം കാണും. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ നേരിട്ട് അറിയുന്നതിന് വേണ്ടിയും, പ്രീ മരിറ്റൽ കൗൺസിലിങ് പോലെയുള്ള പ്രവർത്തങ്ങൾ നൽകാനും പഞ്ചായത്ത് ഒരു വുമൺ ഫെസിലിടെറ്ററെ ഉടൻ തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തി നിയമനം നടത്തും.

പഞ്ചായത്ത് തല ജാഗ്രത സമിതി ശാക്തീകരണ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ശംലൂലത് ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം ടി റിയാസ് അധ്യക്ഷം വഹിച്ചു. മുക്കം ജനമൈത്രി സബ് ഇൻസ്‌പെക്ടർ അസൈൻ മുഖ്യ പ്രഭാഷണം നടത്തി.അഡ്വക്കേറ്റ് എം എ ഫാത്തിമ റജ, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്,ബാബു പൊലുകുന്നത്,ടി കെ അബൂബക്കർ മാസ്റ്റർ സുജാത, സിജി, രാധാമണി തുടങ്ങിയവർ സംസാരിച്ചു. ഓഫീസർ ലിസ സ്വാഗതവും, പഞ്ചായത്ത് തല സമിതി അംഗം കെ ജി സീനത്ത് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button