Thiruvambady

കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണം; മന്ത്രിക്ക് 501 പരാതി കത്തുകളയച്ച് വ്യാപാരികളുടെ പ്രതിഷേധം


തിരുവമ്പാടി: നിർമ്മാണം തുടങ്ങി മൂന്നു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ അപാകതകെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിലെ മെമ്പർമാർ തപാൽ കാർഡുകൾ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്തുകളയച്ചു.

തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ 501 കത്തുകളാണ് അയച്ചത്. മെമ്പർമാർ എഴുതിയ പരാതി കത്തുകൾ യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസിനെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി കൈമാറി.

Related Articles

Leave a Reply

Back to top button