Kodanchery
കണ്ണോത്ത് ഡിവൈഎഫ്ഐ സെക്കുലര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

കോടഞ്ചേരി: ഡിവൈഎഫ്ഐ കണ്ണോത്ത് സംഘടിപ്പിച്ച സെക്കുലര്‍ ഫെസ്റ്റ് കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.കുട്ടന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ജോ.സെക്രട്ടറി ജാഫര്‍ ഷരീഫ്,രനില്‍ രാജ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ഷെജിന്‍.എം.എസ്, ശരത്.സി.എസ്, യാസര്‍ മൈക്കാവ് കണ്ണോത്ത് മേഖല പ്രസിഡന്റ് പ്രവീണ്‍ സ്കറിയ, ജിതിന് മൈക്കിള്‍, ശ്രീജിത്ത് കോടഞ്ചേരി എന്നിവര്‍ സംസാരിച്ചു.
സുധീഷ് കോടഞ്ചേരി, സുനീഷ് കോടഞ്ചേരി, ജലീല്‍ തിരുവമ്പാടി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.







