Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ബസ് സർവീസിന് തുടക്കം

കൂടരഞ്ഞി:കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ബസ് സർവീസിന് തുടക്കമായി.സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ഷിൻസൺ പുളിയൻ തൊട്ടിയിൽ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

പ്രിൻസിപ്പൽ ലീനാ വർഗീസ്,ഹെഡ്മാസ്റ്റർ സജി ജോൺ,പി.ടി.എ പ്രസിഡൻറ് ജോസ് ഞാവള്ളിയിൽ കൺവീനർ ജോഷി മംഗലത്തിൽ എന്നിവർ പങ്കെടുത്തു. വല്ലാത്തായ് പാറ – തേക്കുംകുറ്റി- തോട്ടക്കാട് – ഭാഗത്തേക്കാണ് നിലവിൽ ബസ് സർവീസ് ഉണ്ടാകുക എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button