Mukkam
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി മുക്കത്ത് ഐക്യദാർഢ്യ ധർണ നടത്തി

മുക്കം : കർഷകസമരം ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ മുക്കത്ത് ഐക്യദാർഢ്യ ധർണ നടത്തി.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ സെക്രട്ടറി സി.എൻ. പുരുഷോത്തമൻ അധ്യക്ഷനായി. വി. കുഞ്ഞൻ, വി.എ. സെബാസ്റ്റ്യൻ, ജോണി ഇടശ്ശേരി, ജോൺസൻ കുളത്തിങ്കൽ, സിദ്ധാർത്ഥൻ, സുനിൽ മണാശ്ശേരി, ശിവദാസൻ എന്നിവർ സംസാരിച്ചു.







