Kodanchery

‘അതിജീവനം’ സ്കൂൾതല വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി അതിജീവനം വിദ്യാഭ്യാസ പരിപാടി നടത്തി. കോവിഡ് കാലത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ വന്ന മാറ്റം ജീവിതശൈലിയെ ഗണ്യമായി ബാധിച്ചു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന അതിജീവനം പരിപാടി സ്കൂൾതലത്തിൽ നടത്തുകയും വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ നൽകുകയും ചെയ്യുന്നത് .

സ്കൂൾ തലത്തിലെ ആദ്യ ക്ലാസിലെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ഹിഷാം എം എച്ച്‌ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറിയും, ക്ലബ്ബ് കോർഡിനേറ്ററുമായ പ്രത്യുഷ് കണ്ണൂർ യോഗത്തിൽ അധ്യക്ഷതവഹിച്ചു.

വിദ്യാർത്ഥികൾക്കുള്ള ആദ്യ ക്ലാസ്സ് മഞ്ഞവയൽ വിമല യുപി സ്കൂളിലെ എസ് ആർ ജി കൺവീനറും അധ്യാപികയുമായ അഖില ബാബു ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.എസ് ആർ ജി കൺവീനർ ആൻ ട്രീസ ജോസ് സ്വാഗതവും, ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ മുഹമ്മദ് സഫ്വാൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button