Kodanchery

പുളവള്ളി പാടശേഖരത്തിൽ കൃഷി ആരംഭിച്ചു

കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ പൂളവള്ളി – വേളംകോട് പാടശേഖരത്തിൽ നെൽവിത്ത് വിതച്ച് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോ , വാർഡംഗം ചിന്ന അശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ കൃഷി അസിസ്റ്റന്റുമമാരായ റെനീഷ് എം, രാജേഷ് കെ., സജിത്ത് വർഗ്ഗീസ് , പൂളവള്ളി പാടശേഖര സമിതി ഭാരവാഹികളായ വള്ളികുടിയിൽ പരമേശ്വരരൻ, രാജു സെബാസ്റ്റ്യൻ, ചാക്കോ നിരവത്ത് ഭാരതീയ പ്രകൃതി കൃഷി ഭാരവാഹിളായ ഷാജി തിരുമല, കണ്ടത്തിൽ സജി, ഹരിത മിത്രം പൗലോസ് കൊടുക്ക പറമ്പിൽ, ബാബു കോതപ്പാക്കൽഎന്നിവർ നെൽ വിത്ത് വിതയിൽ പങ്കാളികളായി.

നാഷണൽ സീഡ് കോർപ്പറേഷന്റെ ഉമ എന്ന നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.പ്രകൃതി സൗഹൃദ കൃഷിയാണ് ഇവിടെ കോടഞ്ചേരി കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷിയിറക്കി മാതൃക തീർക്കുന്നത്.

Related Articles

Leave a Reply

Back to top button