Kodanchery

ആധാരം എഴുത്ത് അസോസിയേഷൻ കോടഞ്ചേരി യൂണിറ്റ് സമ്മേളനം നടത്തി

കോടഞ്ചേരി: അശാസ്ത്രീയ അണ്ടർ വാല്യൂഷൻ നടപടികളും, പഞ്ചായത്ത് കെട്ടിട നികുതി ഒഴിവാക്കിയ വീടുകൾക്കും കുടിലുകൾക്കും കെട്ടിട വിലനിർണ്ണയ സർട്ടിഫിക്കറ്റ് ഒഴിവാക്കണമെന്നും, തോട്ടഭൂമി, ഹൗസ് പ്ലോട്ട്, എന്നിവയ്ക്ക് പുറമേ അഗ്രികൾച്ചർ ലാൻഡ് എന്ന ഒരു കാറ്റഗറിക്കു കൂടി ന്യായവില നിശ്ചയിക്കണമെന്നും, റവന്യൂ വകുപ്പ് നൽകുന്ന രേഖ പ്രകാരം ഉള്ള തരം ചേർത്ത് രജിസ്റ്റർ ചെയ്യുന്ന വസ്തുക്കളുടെ ആധാരത്തിൻ മേൽ ലീഗൽ അഡ്വൈസർ മാരും, ബാങ്കുകൾ ലോൺ കൊടുക്കാതെ എഴുത്തുകാരെ പഴിചാരുന്നത് അവസാനിപ്പിക്കണമെന്നും ആധാരമെഴുത്ത് അസോസിയേഷൻ കോടഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇ. രാജഗോപാൽ, വനിതാ കമ്മിറ്റി സംസ്ഥാന കൺവീനർ ഉഷ കൊയിലാണ്ടി, പി കെ സോമൻ, പി വി വിജയൻ, കെ.എം പൗലോസ്, മാത്യു റ്റി.റ്റി, പി കെ ഗിരീഷ് കുമാർ, ബിൻസി ആർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി വി വിജയൻ, കെ എം പൗലോസ്, മാത്യു റ്റി. റ്റി, ജിതാ ഗോപി, പി കെ ഗിരീഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button