PulluramparaThiruvambady

മലബാർ സ്പോർട്സ് അക്കാദമിക്ക് പുതിയ നിറം; അക്കാദമി താരങ്ങൾ ഇനി യുവ’യുടെ ജഴ്സി അണിയും

പുല്ലൂരാംപാറ: ജൂനിയർ/സബ് ജൂനിയർ തലത്തിലുള്ള കായിക താരങ്ങൾക്ക് അത്ലറ്റിക് പരിശീലനം നൽകി വളർത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ പരിശീലന സ്ഥാപനമാണ് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി. ഇക്കഴിഞ്ഞ ജില്ലാതല അമച്വർ അത്ലറ്റിക് മീറ്റിലും ക്രോസ്കൺട്രി മീറ്റിലും ഉന്നത പോയിന്റ് നിലകളോടെ ചാമ്പ്യൻ പട്ടം നിലനിർത്തിയ മലബാർ സ്പോർട്സ് അക്കാദമി തിരുവമ്പാടി മേഖലയ്ക്ക് മാത്രമല്ല, കേരള സംസ്ഥാനത്തിന് തന്നെ അഭിമാനിക്കാവുന്ന നിലവാരത്തിൽ എത്തിയിരിക്കുകയാണ്.

അക്കാദമിയിലെ കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ട്രാക്ക്സ്യൂട്ട് അടക്കമുള്ള സമ്പൂർണ ജഴ്സി ഇത്തവണ സ്പോൺസർ ചെയ്തിരിക്കുന്നത് പുല്ലൂരാംപാറ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ‘യുവ’യാണ്.

ജഴ്സി പ്രകാശന – കൈമാറ്റ ചടങ്ങുകൾ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ എനിവരുടെ മഹനീയ നേതൃത്വത്തിൽ 17-12-2021 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പുല്ലൂരാംപാറ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Related Articles

Leave a Reply

Back to top button